01:55am 06 August 2026
NEWS
ഏകീകൃത കുർബാന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ
സി എൻ എ നടത്തിവന്ന ദ്വിദിന നിരാഹാര സമരം അവസാനിപ്പിച്ചു

11/01/2025  06:07 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഏകീകൃത കുർബാന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചിയിൽ സി എൻ എ നടത്തിവന്ന ദ്വിദിന നിരാഹാര സമരം അവസാനിപ്പിച്ചു
HIGHLIGHTS
കൊച്ചി :കാത്തലിക്ക് നസ്രാണി അസോസിയേഷൻ എറണാകുളം - അങ്കമാലി മേജർ അതിരുപത സമിതി ഏകീകൃത കുർബാന ഉൾപ്പെടെ ഉള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വന്ന ദ്വിദിന നിരാഹാര സത്യാഗ്രഹ സമരം അവസാനിച്ചു.വിമത വൈദീകരുടെ മാവോയിസ്റ്റ് ബദ്ധം, പള്ളികളിലെ സാമ്പത്തിക ക്രമക്കേട് എന്നിവയെ പറ്റി കേന്ദ്ര അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്വക് യറിൽ നടത്തിവന്നിരുന്ന ദ്വിദിന സമാപന സമ്മേളനം ആവശ്യപ്പെട്ടു.കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജാണ് നിരാഹാര സമരത്തിന് നേതൃത്വം നൽകിയത്. സി എൻ എ ദേശീയ നിർവ്വാഹക സമിതി അംഗം അമൽ ചെറുതുരുത്തി നാരങ്ങ വെള്ളം നൽകി സമരം അവസാനിപ്പിച്ചു. എം. ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ടിൽ, ജോസഫ് അമ്പലത്തിങ്കൽ, ഷൈബി പാപ്പച്ചൻ, ആൻറണി മേയ്ക്കാൻ തുരുത്തിൽ, ബൈജു തച്ചിൽ, എൻ എ. സെബാസറ്റ്യൻ, ഡേവീസ് ചൂരമന, എൻ പി ആൻ്റണി, ലിജോയ് പോൾ പാലാട്ടി ,രമി പൗലോസ് , എം എ ജോർജ്, ജോയി ജോസഫ്, കെ.ഡി വർഗീസ്, മിനി ഗോഡ്സൺ, രമണിബാബു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img